
മസ്‌കത്ത്: ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദുായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ്. അൽ മുർത്തഫ ക്യാംപിലെ മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.
ഇരു രാഷ്ട്രങ്ങളുടെയും പൊതുതാൽപര്യ വിഷയങ്ങളും സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി.