അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിഡംബർ 15 മുതൽ

 

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിഡംബർ 15-ന് ഉപാധികളോടെ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് പൂർണതോതിൽ സർവീസുകൾ തുടങ്ങുക. വൈറസ് വ്യാപനം തീവ്രമായി തുടരുന്ന 14 രാജ്യങ്ങളിലെ വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങൾ തുടർന്നേക്കും. ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാവെ , ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്രയേൽ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലേക്കും സർവീസ് പരിമിതപ്പെടുത്തും.