
മസ്‌കത്ത്: അപ്രതീക്ഷിത സാഹചര്യങ്ങളിൽ (Force majeure കേസുകളിൽ) യാത്രക്കാരന് വിമാനക്കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് വ്യക്തമാക്കി ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി. ഫോഴ്‌സ് മജ്യൂർ എന്നത് അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവമുണ്ടാകുമ്പോൾ കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ നിന്ന് കക്ഷികളെ ഒഴിവാക്കുന്ന കരാറുകളിലെ ഒരു വ്യവസ്ഥയാണ്.
ഫോഴ്‌സ് മജ്യൂറിന് കീഴിൽ വരുന്ന കേസുകൾ യുദ്ധം/രാഷ്ട്രീയ അസ്വസ്ഥതകൾ, ഇന്ധന വിതരണക്കാരുടെ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവൃത്തികൾ, അട്ടിമറി, സുരക്ഷാ കാരണങ്ങൾ, കാലാവസ്ഥ, വിമാനത്താവളം അടച്ചുപൂട്ടൽ, മെഡിക്കൽ കാരണങ്ങൾ, പക്ഷി ഇടിക്കൽ, നിർമാണ വൈകല്യങ്ങൾ, വിമാനത്തെ ബാധിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ, പണിമുടക്കുകൾ, വ്യോമ ഗതാഗത നിയന്ത്രണം, വിമാന ലോഡ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ്.