
മസ്‌കത്ത്: പ്രധാന റോഡുകളിൽ സ്മാർട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് റോയൽ ഒമാൻ പോലീസ്. രാജ്യത്തെ റോഡപടകടങ്ങളിൽ ഗണ്യമായ കുറവ് വന്നതായാണ് റോയൽ ഒമാൻ പോലീസിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എഞ്ചിനീയർ അലി ബിൻസുലൈം അൽ ഫലാഹി വ്യക്തമാക്കുന്നത്. സ്ഥാപനങ്ങളുടെയും സമൂഹ ഇടപെടലിന്റെയും സംയുക്ത ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളിലുടനീളമുള്ള ഗതാഗത സുരക്ഷാ സ്ഥാപനങ്ങൾക്ക് റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഡ്രൈവർമാർക്കും ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും ഇടയിൽ റോഡ് സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യകളുടെ വളർച്ചയുടെ ഭാഗമായി റോയൽ ഒമാൻ പോലീസ് ഇതിനോടകം സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ഭാവിയിലെ ട്രാഫിക് മാനേജ്‌മെന്റ് പദ്ധതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ കുറിച്ചും അധികൃതർ പരിശോധിക്കുന്നുണ്ട്. മെച്ചപ്പെട്ട ഓട്ടോമേറ്റഡ് മോണിറ്ററിംഗ്, പ്രധാന ഹൈവേകളിൽ സ്മാർട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.