ഒമാനിൽ ഇനി മുതൽ പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷം

മസ്‌കത്ത്: ഒമാനിൽ ഇനി മുതൽ പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷം. പൊലീസ്, കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്സിൻ അൽ ശറൈഖിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഒന്ന് മുതൽ മൂന്ന് വര്ഷം വരെ റസിഡന്റ് കാർഡ് ലഭിക്കുന്നതിന് ഓപ്ഷൻസ് ഉണ്ടാകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. കാലഹരണ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റസിഡന്റ് കാർഡ് ഉടമ അത് പുതുക്കണമെന്നും ഉത്തരവിലുണ്ട്. നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാർഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാലായിരിക്കും ഇനി നിരക്ക് ഈടാക്കുക.