
മസ്കത്ത്: ഒമാനിലെ ദോഹത്ത് അൽ അദബ് റോഡ് താത്ക്കാലികമായി അടച്ചു. മസ്‌കത്ത് മുൻസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ബൗഷർ വിലായത്തിലെ അൽ ഖുവൈർ ദൗഹതുൽ അദബ് ട്രാഫിക് സിഗ്നലുകൾക്ക് സമീപമുള്ള, ദൗഹതുൽ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള റോഡ് പൂർണമായും അടച്ചിടുന്നതായി മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഓഗസ്റ്റ് 16 ന് വൈകിട്ട് വരെയാണ് റോഡ് അടച്ചിടുകയെന്നാണ് അറിയിപ്പ്.
മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രദേശത്തെ സൈനേജുകളിലും മസ്‌കത്ത് മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും നൽകിയിരിക്കുന്ന ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.