കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ലോകത്തിലെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. സൗത്ത് ആഫ്രിക്ക, നമീബിയ,ബോട്സ്വാന, സിംബാവെ, ലെസോതോ, എസ്വാറ്റിനി, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് ആണ് വിലക്ക് ഉള്ളത്. നവംബർ 28 ഞായറാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്കും നിയന്ത്രണം ബാധകമാണ്.