അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചു; ഒമാനിൽ 27 വിദേശികൾ അറസ്റ്റിൽ

മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 വിദേശികൾ ഒമാനിൽ അറസ്റ്റിൽ. അൽ വുസ്ത ഗവർണറേറ്റ് പോലീസ് കമാൻഡ്, ഹൈമയിലെ സ്‌പെഷ്യൽ ടാസ്‌ക്ഫോഴ്സ് പോലീസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അറസ്റ്റിലായവരെല്ലാം ആഫ്രിക്കൻ പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതേസമയം, നുഴഞ്ഞുക്കയറ്റക്കാർക്ക് സഹായം നൽകിയ ഒരു സ്വദേശിയെയും അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർക്ക് ഗതാഗത സൗകര്യം ഉൾപ്പെടെ നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കും അത്തരക്കാർക്ക് സഹായം നൽകുന്നവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഒമാൻ വ്യക്തമാക്കുന്നത്.