ദോഫാറിലെയും അൽ വസുസ്തയിലെയും വികസന പദ്ധതികൾ അവലോകനം ചെയ്ത് ഒമാൻ സുൽത്താൻ

മസ്‌കത്ത്: ദോഫാറിലെയും അൽ വസുസ്തയിലെയും വികസന പദ്ധതികൾ അവലോകനം ചെയ്ത് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില വിലായത്തുകളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. നിരവധി, വികസന, സാമ്പത്തിക, സാമൂഹ്യ പദ്ധതികൾ കാണുന്നതിനും സൂക്ഷമമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടിയായിരുന്നു സന്ദർശനം.

ഒമാൻ സുൽത്താന്റെ വാഹനവ്യൂഹം പോകുന്ന വഴിയിൽ നിരവധി പൗരന്മാർ അദ്ദേഹത്തെ കാണാൻ വേണ്ടി എത്തിയിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ചത്. തന്നെ കാണാൻ എത്തിയ തന്റെ ജനങ്ങൾക്ക് ഒമാൻ സുൽത്താൻ ആശംസകൾ നേർന്നു.