റോഡരികിൽ കാർ കഴുകരുത്; മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: റോഡരികിൽ കാർ കഴുകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. തെരവുകളിലും വീടുകൾക്ക് മുന്നിലും കാറുകൾ കഴുകുന്നത് നിർത്തണമെന്നും ഈ രീതിയ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന് വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന ശരിയായ സ്ഥലങ്ങൾ ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ മസ്‌കത്ത് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.

റോഡരികിൽ കാർ കഴുകുന്നത് കാരണം കെട്ടികിടക്കുന്ന വെള്ളം ദുർഗന്ധത്തിന് കാരണമാകുമെന്നും ഇത് പ്രാണികളെ ആകർഷിക്കുമെന്നും സമീപ പ്രദേശത്തെ സൗന്ദര്യാത്മകത നശിപ്പിക്കുമെന്നും മസ്‌കത്ത് മുൻസിപ്പാലിറ്റി കൂട്ടിച്ചേർത്തു.