ഒമാനിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

മസ്‌കത്ത്: ഒമാനിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് വിലായത്തിലാണ് സംഭവം. സ്വദേശി പൗരനാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് തീപിടുത്തം ഉണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.