തൊഴിലാളികൾക്ക് ജോലി മാറാൻ അവസരം; പ്രവാസികൾക്ക് ആശ്വാസ നടപടിയുമായി ഒമാൻ

മസ്‌കത്ത്: പ്രവാസികൾക്ക് ആശ്വാസകരമായ നടപടിയുമായി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഒമാനിൽ പ്രവാസികൾക്ക് ആശ്വാസകരമായ നടപടി സ്വീകരിച്ചിരിക്കുന്നത്. പെർമിറ്റ് പുതുക്കി ഒരു മാസത്തിന് ശേഷം കരാർ ഫയൽ ചെയ്തില്ലെങ്കിൽ വിദേശ തൊഴിലാളികൾക്ക് ജോലി മാറാൻ അവസരം നൽകുകയാണ് അധികൃതർ.

കരാർ രജിസ്റ്റർ ചെയ്യാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലുടമകൾക്കും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളിയുടെ വർക്ക് പെർമിറ്റ് നിലവിൽ സജീവമായ തൊഴിൽ കരാർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാതെ പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യമുണ്ടാകും.

പെർമിറ്റ് പുതുക്കിയ ശേഷം ഒരു മാസത്തിനുള്ളിൽ ആ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയിലേക്ക് തങ്ങളുടെ സേവനം മാറ്റാൻ അവകാശമുണ്ടായിരിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.