ഒമാനിൽ വാഹനാപകടം; എട്ട് പ്രവാസികൾ മരിച്ചു

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസികളായ എട്ടു പേർ മരിച്ചു. ഒമാനിലെ ദുകമിലാണ് വാഹനാപകടം സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാഹാനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

മരണപ്പെട്ടവരെല്ലാം ബംഗ്ലാദേശ് പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു. ഇവർ ജോലിക്കായി ദുകമിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.