മസ്ക്കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു

മസ്ക്കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 23 മുതൽ മാർച്ച് 5 വരെയാകും പുസ്തകോത്സവം നടക്കുക. ഇൻഫർമേഷൻ വകുപ്പ് മന്ത്രി ഡോ. അബ്‌ദുള്ള ബിൻ നാസർ അൽ ഹരാസിയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകോത്സവത്തിന്റെ 26 മത് പതിപ്പാണ് നടക്കാനുള്ളത്. ലോകമെമ്പാടു നിന്നും ആയിരക്കണക്കിന് പേരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ പ്രോട്ടൊക്കോളുകൾ പാലിച്ചു കൊണ്ടാകും പുസ്തകോത്സവം നടക്കുക.