അധികൃതരുടെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുത്; ടാക്സി ആപ്പ് ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ പൊതു ടാക്‌സി സേവനങ്ങൾ കൈകാര്യം ചെയ്യാൻ ലൈസൻസുള്ള എല്ലാ സ്മാർട്ട് ആപ്പുകളുടെ ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി ഒമാൻ. ഗതാഗത, ആശയവിനിമയ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അധികൃതരുടെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുതെന്നും അനധികൃതമായി വരുന്ന മാറ്റങ്ങൾ ചട്ടലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

2018 ഡിസംബർ 26ന് പുറപ്പെടുവിച്ച പ്രമേയം പാലിക്കാത്തവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.