ഒമാന്റെ 55-ാം ദേശീയദിനം; മെട്രോ ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മസ്‌കത്ത്: ഒമാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെട്രോ ഹോസ്പിറ്റൽ, ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് രക്തദാനം സംഘടിപ്പിക്കുന്നത്. ഒമാന്റെ 55-ാം ദേശീയദിനത്തിന്റെ ഭാഗമായാണ് നടപടി. നവംബർ 15 ന് രാവിലെ 8:30 മുതൽ ഉച്ചക്ക് 12:45 വരെ അൽഖൗദിലെ മെട്രോ പ്രീമിയർ മെഡിക്കൽ സെന്ററിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തുക.

രക്തദാന ക്യാമ്പിൽ പങ്കുചേരാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7972 9000 ഈ നമ്പറിൽ ബന്ധപ്പെടാം.