
മസ്‌കത്ത്: പൊതുശല്യമുണ്ടാക്കി വാഹനമോടിച്ചതിന് ഒമാനിൽ 122 ഡ്രൈവർമാർക്കെതിരെ നടപടി. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കത്ത് വിലായത്തിലാണ് ഇത്രയധികം ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചത്.
ബൗഷറിൽ വാഹനങ്ങൾ ഡ്രിഫ്റ്റ് ചെയ്തതിനും ശബ്ദമലിനീകരണം സൃഷ്ടിച്ചതിനും 19 വാഹനങ്ങൾ ബൗഷറിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റ് പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.



