ഒമാനിൽ ‘ഒമിക്രോണ്‍’ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇത്തരമൊരു വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഔദ്യോഗികമായി പൊതു ജനങ്ങളെ അറിയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റോയൽ ഹോസ്പിറ്റലിലെ പകർച്ച വ്യാധി വിഭാഗം മേധാവി വ്യക്തമാക്കി. വൈറസുകൾക്ക് സ്വഭാവികമായി തന്നെ വകഭേദം സംഭവിക്കാറുണ്ട്. ഒമിക്രോണ്‍ വൈറസും ഇത്തരത്തിൽ ഉണ്ടായതാണെന്നും ഇത് പിസിആർ പരിശോധനയിൽ കണ്ടെത്താൻ കഴിയുമെന്നും ഡോ. ഫർയാൽ ബിന്ത് അലി അൽ ലവാതിയ അറിയിച്ചു.