
മസ്‌കത്ത്: ഒമാനിൽ മോഷണം നടത്തിയ പ്രവാസി അറസ്റ്റിൽ. വാണിജ്യ സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച ഏഷ്യൻ പ്രവാസിയാണ് അറസ്റ്റിലായത്. അൽ ബുറൈമി വിലായത്തിലാണ് സംഭവം. അൽ ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.




