യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന് ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം.എ. യൂസഫലി.
”ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി യുഎഇയിൽ താമസിക്കുന്ന ഞാൻ, 50-ാമത് യുഎഇ ദേശീയ ദിന ആശംസകൾ പങ്കിടുന്നതിൽ വളരെയധികം അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും ചലനാത്മകവും പുരോഗമനപരവും യോജിപ്പുള്ളതും സമാധാനപരവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയ ഈ മഹത്തായ രാജ്യത്തിന്റെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി അറിയിക്കാനും അഭിനന്ദിക്കാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.”
200-ലധികം രാജ്യത്ത് നിന്നുള്ളവർ ഈ മഹത്തായ രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ഉപജീവനമാർഗം നേടുകയും ചെയ്യുന്നു, ഇത് എമിറാത്തികളുടെ സഹിഷ്ണുതയും ഉൾക്കൊള്ളുന്ന സ്വഭാവവും ശക്തിപ്പെടുത്തുന്നു. ഈ മഹത്തായ രാജ്യം പുരോഗമിക്കട്ടെ, ഇനിയും പുതിയ ഉയരങ്ങൾ കൈവരിക്കട്ടെയെന്നും എം.എ. യൂസഫലി ആശംസിച്ചു.