
മസ്കത്ത്: കെട്ടിട നിർമാണ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് നഗരസഭ. പൊതു ഇടങ്ങളിലോ തുറന്ന ചത്വരങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
കുറ്റം ആവർത്തിക്കുകയാണെങ്കിൽ ഇരട്ടി പിഴയാകും ഈടാക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യുകയും വേണം. നിർമാണം പൂർത്തിയാകുമ്പോൾ സ്ഥലങ്ങൾ വൃത്തിയാക്കാൻ കരാറുകാരും വസ്തു ഉടമകളും ബാധ്യസ്ഥരാണ്. സുരക്ഷിതമായ മാലിന്യ നിർമാർജനം ഉറപ്പാക്കിയാൽ മാത്രമേ വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റികൾക്കുള്ള അംഗീകാരങ്ങളും ലൈസൻസുകളും നൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.




