
ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് എന്ന ബഹുമതി നേടിയിരിക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി ലുലു മാനേജ്‌മെന്റിന് അവാർഡ് നൽകി.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ – ഒമാൻ റീജിയണൽ ഡയറക്ടർ അൻവർ സാദത്തും, എച്ച്ആർ ഡിപ്പാർട്ട്‌മെന്റിലെ റീജിയണൽ ജനറൽ മാനേജർ നാസർ മുബാറക് സലിം അൽ മവാലിയും അവാർഡ് ഏറ്റു വാങ്ങി.
ഒമാനിലെ റീട്ടെയിൽ മേഖലയിൽ വർഷങ്ങളായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ലുലു ഹൈപ്പർമാർക്കറ്റിന് ഇത് ഒരു പുതിയ നേട്ടം കൂടിയാണ്. ഗുണനിലവാരം, വിലനിലവാരം, ഉപഭോക്തൃ സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിലൂടെയാണ് അവാർഡ് ലഭിച്ചത്.
ഒമാനിലുടനീളം പ്രവർത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിലൂടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വിശ്വാസ്യത ഉറപ്പാക്കുന്ന സേവനമാണ് ലുലുവിന്റെ പ്രത്യേകത.
ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിനുള്ള അംഗീകാരമാണെന്ന് ലുലു ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു. ഭാവിയിലും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും നവീന പദ്ധതികളും ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും ലുലു വ്യക്തമാക്കി.
ഒമാനിലെ പ്രവാസി സമൂഹവും സ്വദേശികളും ഒരുപോലെ വിശ്വസിക്കുന്ന ബ്രാൻഡായി ലുലു ഹൈപ്പർമാർക്കറ്റ് നിലനിൽക്കുന്നതിന്റെ തെളിവാണ് ഈ അവാർഡ്.




