സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം; ROP 

സലാല: ഹൈമയ്ക്കും ആദമിനും ഇടയിലുള്ള സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റ് കാരണം മണൽ അടിഞ്ഞുകൂടുന്നതിനാൽ ഇത് ദൃശ്യപരതയെ ബാധിച്ചേക്കാമെന്നാണ് അറിയിപ്പ്.

പൊടി കാറ്റിനെ തുടർന്ന് റോഡിലേക്ക് മണ്ണ് നീങ്ങുകയും യാത്ര ദുർഘകടമാവുകയും ചെയ്തിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.