58 ലക്ഷം റിയാൽ ചെലവ്; ദോഫാർ ഗവർണറേറ്റിൽ രണ്ട് പുതിയ തുറമുഖങ്ങൾ

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിൽ രണ്ട് പുതിയ തുറമുഖങ്ങൾ വരുന്നു. ഹാസിക്, ഹദ്ബീൻ എന്നിവിടങ്ങളിലാണ് പുതിയ തുറമുഖങ്ങളുള്ളത്. 58 ലക്ഷം റിയാൽ ചെലവിലൊരുങ്ങുന്ന തുറമുഖങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. കൃഷി ജലവിഭവ മന്ത്രാലയമാണ് ഈ അത്യാധുനിക തുറമുഖങ്ങൾ ഒരുക്കുന്നത്. ഹദ്ബീൻ തുറമുഖത്തിന്റെ 50 ശതമാനം പൂർത്തിയായിട്ടുണ്ട്.

ഹാസിക് തുറമുഖത്തിന്റെ നിർമാണം 34 ശതമാനം പൂർത്തിയായതായി ദോഫാർ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ നാസർ ബിൻ ഉബൈദ് ഗവാസ് വ്യക്തമാക്കി. മത്സ്യബന്ധനത്തിലെ കാര്യക്ഷമത വർധിപ്പിക്കുക, തുറമുഖമേഖലകളിൽ പൊതു സ്വകാര്യ മേഖലകളുടെ സേവനം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് അധികൃതർക്കുള്ളത്.