
മസ്കത്ത്: ഒമാനിൽ ലോറി മറിഞ്ഞ് തീപിടുത്തം. ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിലാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നി ശമന ആംബുലൻസ് സംഘങ്ങൾ വിവിരം അറിഞ്ഞ ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. അപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




