ചില രാജ്യങ്ങളിൽ ഉയർന്ന രൂപാന്തരം പ്രാപിച്ച കൊവിഡ്-19 വേരിയന്റായ ഒമിക്റോണിന്റെ ആവിർഭാവം കണക്കിലെടുത്ത് ഇന്ത്യയിൽ സർക്കാർ ചൊവ്വാഴ്ച രാജ്യവ്യാപകമായി കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടുകയും സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനോടകം തന്നെ 16 ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും കർശനമായ സ്ക്രീനിംഗും പരിശോധനയും നടത്തണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.