കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ

മസ്‌കത്ത്: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാനിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ. ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വാർത്തകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉയർത്തിക്കാട്ടുകയും ചെയ്തു.

മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയ്ക്കും എതിരായ ചർച്ചകളിൽ ഏർപ്പെടുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ കൂട്ടിച്ചേർത്തു.