മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കും. നിലവിലെ പ്രതിസന്ധിക്കിടയിൽ ഗൾഫ് മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്.

മസ്‌കത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഫ്ളൈറ്റ് റഡാർ വെബ്സൈറ്റിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ഒമാൻ സമയം 1.05 ന് പുറപ്പെടുമെന്നാണ് കാണിക്കുന്നത്. മംഗളൂരുവിലേക്ക് 12.30 നും കൊച്ചിയിലേക്ക് 1.20 നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടും.