
മസ്കത്ത്: രാജ്യത്തെ പൊതുസ്ഥലങ്ങളിലോ പൊതുവഴികളിലോ പൊതുമര്യാദ ലംഘിക്കുന്നതോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായതോ ആയ രീതിയിൽ പ്രത്യക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
പബ്ലിക് പ്രോസിക്യൂഷന്റെ അഭിപ്രായത്തിൽ, ഈ കുറ്റകൃത്യം നടത്തുന്നവർക്ക് 300 ഒമാൻ റിയാൽ വരെ പിഴയോ, മൂന്ന് മാസം വരെ തടവോ, അല്ലെങ്കിൽ ഈ ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




