
മസ്‌കത്ത്: ഔദ്യോഗിക ഉപദേശം എന്ന വ്യാജേന വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി. അത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി എംബസി നോട്ടീസ് പുറത്തിറക്കി.
ഈ സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതോ പങ്കിടുന്നതോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് എംബസി വ്യക്തമാക്കി.
ആധികാരികമായ അപ്ഡേറ്റുകൾക്കായി പൊതുജനങ്ങൾ മസ്‌കത്തിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും എംബസി കൂട്ടിച്ചേർത്തു.




