
അക്രഡിറ്റേഷൻ കാനഡ ഇന്റർനാഷനൽ നൽകുന്ന പ്ലാറ്റിനം നിലവാരത്തിലുള്ള അംഗീകാരം തുടർച്ചയായ രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശുപത്രിയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ നേട്ടം. 2016ലും 2019ലും ഗോൾഡ് നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നു.
2023ൽ ആദ്യമായി പ്ലാറ്റിനം അംഗീകാരം നേടി. ഇപ്പോൾ തുടർച്ചയായ രണ്ടാം തവണയും പ്ലാറ്റിനം അംഗീകാരം തേടിയെത്തി. ക്ലിനിക്കൽ ഗവർണൻസ്, അപകടനിർമ്മാർജനം, രോഗി സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ സമഗ്ര വിലയിരുത്തലിന് ശേഷമാണ് ഈ അംഗീകാരം.




