
മസ്കത്ത്: ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് മരണ വിവരം പുറത്തുവിട്ടത്. 1972 ജൂൺ 23 മുതൽ വിവിധ മന്ത്രിതല വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. 1971ൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ആയും 1972ൽ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.




