ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്കത്ത്‌: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കത്ത്, മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ എന്നിവിടങ്ങളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.