ഡിസംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു

ഒമാനിൽ ഡിസംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു. നാഷണൽ സബ്‌സിഡി സിസ്റ്റമാണ് വില വിവരം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് ഉണ്ടായിട്ടുണ്ട്. M91 പെട്രോളിന് 4 ബൈസയും, M95 പെട്രോളിന് 3 ബൈസയും, ഡീസലിന് 17 ബൈസയുമാണ് കുറഞ്ഞിട്ടുള്ളത്.

ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്ക്/ ലിറ്റർ

M91 പെട്രോൾ: 229 ബെസ
M95 പെട്രോൾ: 239 ബെസ
ഡീസൽ: 258 ബൈസ