
മസ്കത്ത്: ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം. മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്തിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംബവത്തെ തുടർന്ന് സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അഗ്നിശമന രക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ടാങ്കറിൽ നിന്നുള്ള ഇന്ധന ചോർച്ച നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.




