മഴ മുന്നറിയിപ്പ്; ഒമാനിൽ നാളെയും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പൊതു – സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നാളെയും റിമോട്ട് വർക്കിംഗ്. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. മസ്‌കത്ത്, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മുസന്ദം, അൽ ബുറൈമി, അൽ ദഹിറ, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിലാണ് 2026 മാർച്ച് 25 ബുധനാഴ്ച വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ തീരുമാനിച്ചത്.

രാജ്യത്തെ നിരവധി ഗവർണറേറ്റുകളെ ബാധിക്കുന്ന കനത്ത മഴയുടെ ആഘാതത്തെക്കുറിച്ച് നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് സെന്റർ നൽകിയ വിവരങ്ങളുടെയും മുന്നറിയിപ്പുകളുടെയും വെളിച്ചത്തിൽ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരമാണ് നടപടി.