ഒമാനിലെ വാദി ബനീ ഖലീദിൽ സ്വദേശി പൗരൻ മുങ്ങിമരിച്ചു

മസ്‌കത്ത്: ഒമാനിലെ വാദി ബനീ ഖലീദിൽ സ്വദേശി പൗരൻ മുങ്ങിമരിച്ചു. അപകട വിവരം അറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തക സംഘം സംഭവ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാലാവസ്ഥ രൂക്ഷമായി തുടരുമ്പോൾ ജലസ്രോതസുകളിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കാലാവസ്ഥാ മോശമായ സാഹചര്യത്തിൽ പൊതുജനങ്ങൾ വാദികളിലും ജലസ്‌ത്രോസുകളിലും ഇറങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.