ഒമാനിൽ ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി

മസ്‌കത്ത്: ഒമാനിൽ ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ഒമാൻ സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിലക്ക് തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. മഎന്നാൽ, വിലക്ക് പിൻവലിക്കുന്ന സമയപരിധി അധികൃതർ വ്യക്തിമാക്കിയിട്ടില്ല. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ ആരംഭിച്ചതിന് പിന്നാലെയാണ് ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമ പ്രവർത്തനങ്ങൾക്കുള്ള അനുമതി അധികൃതർ റദ്ദാക്കിയത്. രാജ്യത്തെ വ്യോമ മേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം തുടരുന്നത്.

ഡ്രോൺ പ്രവർത്തനങ്ങളിലെ വിലക്ക് കർശനമായി പാലിക്കുക എന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും വ്യക്തികളും ഓപ്പറേറ്റർമാരും കമ്പനികളും നിർദ്ദേശം പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.