സഹം വിലായത്തിൽ ലഭിച്ചത് റെക്കോർഡ് മഴ

ഒമാനിലെ വടക്കൻ ബത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ചത് റെക്കോർഡ് മഴ. നവംബർ 30, ഡിസംബർ 1 ദിവസങ്ങളിലായി 105 mm മഴയാണ് ഇവിടെ ലഭിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ 63mm മഴയും, തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ 35mm മഴയുമാണ് ലഭിച്ചത്. അൽ മുദൈബി – 32mm, അൽ അവാബി – 32mm, സമൈൽ – 30mm, നിസ്‌വ – 21mm എന്നിങ്ങനെയാണ് ഉയർന്ന മഴ ലഭിച്ച വിലായത്തുകൾ.