മസ്കത്തിലെ ജനവാസ മേഖലകളിലെ റോഡുകളിൽ വേഗത നിയന്ത്രിക്കാൻ സ്പീഡ് ഹമ്പുകൾ

മസ്കത്ത്‌: മസ്കത്തിലെ ആഭ്യന്തര റോഡുകളിലും ജനവാസ മേഖലകളിലും സ്പീഡ് ഹമ്പുകൾ സ്ഥാപിക്കാനൊരുങ്ങി മസ്കത്ത്‌ ഗവർണറേറ്റ്. അമിത വേഗത കാരണം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് നടപടി. ജനവാസ മേഖലകളിൽ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയി നിശ്ചയിച്ചിരിക്കുകയാണ്.

വേഗപരിധി ലംഘിക്കുന്നത് തടയാൻ ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഹമ്പുകൾ സഹായിക്കും. വീടുകൾ, സ്കൂളുകൾ, മസ്ജിദുകൾ എന്നിവയ്ക്ക് സമീപം കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.