
മസ്കത്ത്: സുഹാർ, ബറൈമി റോഡിലെ ഹുമൈദ ബ്രിഡ്ജ് താൽക്കാലികമായി അടച്ചതായി ഗതാഗത മന്ത്രാലയം. എട്ട് ദിവസത്തേക്കാണ് അടച്ചിടൽ. അച്ചകുറ്റപണികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ബറൈമിയിൽ നിന്നും മഹ്ദയിലേക്കുള്ള യാത്രക്കാർ ബ്രിഡ്ജിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ബൈപ്പാസ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മഹതയിൽ നിന്ന് സുഹാറിലേക്ക് പോകുന്നവർ അൽ സറൂബ് ബ്രിഡ്ജ് ഭാഗത്തുനിന്ന് ആരംഭിക്കുന്ന ബൈപ്പാസ് ഉപയോഗിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




