ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം  സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.