സലാലയിൽ പെട്രോൾ ടാങ്കിന് തീ പിടിച്ചു

ഒമാനിൽ ഇന്ന് പകൽ പെട്രോൾ ടാങ്കറിന് തീ പിടിച്ച് അപകടമുണ്ടായി. ദോഫറിലെ സലാല വിലായത്തിലുള്ള അവ്ഖാദ് ഇൻഡസ്ഡ്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ തീ പടരുന്നത് പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അപകടമുണ്ടാകാനിടയായ കാരണം വ്യക്തമല്ല. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.