ആഗോള തലത്തിൽ സുൽത്താനേറ്റിന് അഭിമാന നേട്ടം

ലോക പരിസ്ഥിതി നിലവാര പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്തെത്തി ഒമാൻ. ആഗോള തലത്തിൽ 17 ആം സ്ഥാനമാണ് സുൽത്താനേറ്റിനുള്ളത്. ജർമ്മനി ആസ്ഥാനമായ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ വർഷം ഉയർന്ന പരിസ്ഥിതിക നിലവാരം നിലനിർത്തിയ രാജ്യങ്ങളിൽ ഒമാൻ മുന്നിലെത്തിയത്. ഫിൻലൻഡ് ആണ് പട്ടികയിൽ ഒന്നാമത്. നോർവെ രണ്ടാമതും നിൽക്കുന്നു.