മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം എമർജൻസി ലാൻഡിംഗ് നടത്തി

ഇറാനിൽ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ഇറാൻ അസമെൻ എയർ ലൈൻസിന്റെ വിമാനമാണ് ഷിറാസ് എയർ പോർട്ടിൽ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിനിൽ തീ പിടിച്ചതിനെ തുടർന്നായിരുന്നു നടപടി. അടിയന്തിര ലാൻഡിംഗ് നടത്താൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.