നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഒമാൻ – സൗദി റോഡ് തുറക്കുന്നു. 725 കിലോമീറ്റർ ആണ് റോഡിന്റെ നീളം. ഇരു രാജ്യങ്ങൾക്കുമിടയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി രാജകുമാരന്റെ ഒമാൻ സന്ദർശനത്തെ തുടർന്നാണ് പ്രഖ്യാപനം നടന്നത്.