ഒമാനിൽ ഭൂചലനം

മസ്‌കത്ത്: ഒമാനിൽ ഭൂചലനം. ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു.

സദാ വിലായത്തിൽ ഞായറാഴ്ച്ച രാവിലെ 9.57 ന് 2 കിലോമീറ്റർ ആഴത്തിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് 133 കിലോമീറ്റർ അകലെയാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് ഇ.എം.സി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.