
മസ്കത്ത്: ഒമാനിൽ പ്രവാസി തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. മത്രയിൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന വസതിയിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് ഒരാൾ അറസ്റ്റിലായത്. മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.




