ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നീട്ടി

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാവില്ല. പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

നേരത്തെ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നവംബര്‍ 26ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒമൈക്രോണ്‍ വ്യാപനത്തെ തുടർന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.