ഒമാന്‍- സൗദി റോഡിലൂടെ യാത്രക്കാരെയും ചരക്കു വാഹനങ്ങളെയും അനുവദിച്ചു തുടങ്ങി. റൂബുല്‍ഖാലി(എംപ്റ്റി ക്വാർട്ടർ) അതിര്‍ത്തി വഴി 24 മണിക്കൂറും ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനാകും. 200 മില്യൺ ഒമാനി റിയാല്‍ ചെലവിട്ട് 160 കിലോമീറ്റര്‍ ഒമാന്‍ സര്‍ക്കാരും ഒരു കോടി റിയാല്‍ ചെലവിട്ട് 566 കിലോമീറ്റര്‍ സൗദിയുമാണ് നിര്‍മിച്ചത്. ഉംറ കർമ്മം നിർവഹിക്കുവാനും മറ്റുമായി സൗദിയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ഒമാനിൽ നിന്നുള്ളവർക്ക് പുതിയ പാത പ്രയോജനകരമാണ്. പുതിയ റോഡ് വന്നതോടെ ഒമാന്‍-സൗദി വ്യാപാര-ചരക്കു ഗതാഗതവും വര്‍ധിപ്പിക്കും.